`ദിവ്യബലി' , `നേര്‍ച്ചക്കോഴി', `അഗ്നിപര്‍വ്വതം ', `നരഭോജികള്‍' തുടങ്ങി അറുപതില്‍ പരം നാടകങ്ങളുടെ രചയിതാവായ പ്രശസ്ത നാടക കൃത്ത് ശ്രീ പറവൂര്‍ ജോര്‍ജ് നാടക കൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ നാടക രംഗത്ത് നിറഞ്ഞു നിന്നിരുന്നു. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ 1938 ഓഗസ്റ്റ് 20ന് ജനിച്ച അദ്ദേഹം ചെറുപ്പ കാലം മുതല്‍ തന്നെ നാടക രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുരുത്തിപ്പുറം സെന്റ് സേവ്യേഴ്സ് സ്കൂളില്‍ അദ്ധ്യാപകനായിരുന്നു . കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , സംഗീത നാടക അക്കാഡമി അവാര്‍ഡ് , കെ. സി. ബി. സി. സാഹിത്യ പുരസ്കാരം , കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 2013 ഡിസംബര്‍ 16ന് ശ്രീ പറവൂര്‍ ജോര്‍ജ് അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ