ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിനെതിരായി യുദ്ധം ചെയ്ത് ധീര രക്തസാക്ഷിയായ തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ കങ്കുമാരന്‍ എന്ന ചെമ്പിലരയന്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ ,തൈലംപറമ്പില്‍ വീട്ടില്‍ 1741ഏപ്രില്‍ 13ന് ജനിച്ചു . ബാലവര്‍മ്മ രാജാവ് കേരളം ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിന്റെ ഭരണം നിര്‍വഹിച്ചിരുന്നത് വേലുത്തമ്പി ദളവയായിരുന്നു. വേലുത്തമ്പിദളവയെ ഭരണകാരൃങ്ങള്‍ ഏല്‍പ്പിച്ചത് ബ്രിട്ടീഷ് ഭരണാധികാരിയായ മെക്കാളെ പ്രഭുവിന് ഇഷ്ടമായില്ല. മെക്കാളെ പ്രഭു , തിരുവിതാംകൂര്‍ കൊടുക്കേണ്ട കപ്പം ഇരട്ടിയായി ഉയര്‍ത്തി. ഇത് ഇഷ്ടപ്പെടാതിരുന്ന വേലുത്തമ്പിദളവ കപ്പം കൊടുക്കല്‍ നിറുത്തി. അന്ന് വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്നത് ചെമ്പിലരയന്‍ ആയിരുന്നു . ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വേലുത്തമ്പിദളവ തീരുമാനിക്കുകയും അതിനായി സേനാനായകനായിരുന്ന ചെമ്പിലരയനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ബോള്‍ഗാട്ടി പാലസ് ആയിരുന്നു അന്ന് മെക്കാളെ പ്രഭുവിന്റെ കോട്ട. കോട്ടയിലേക്ക് ചെമ്പിലരയന്റെ സൈന്യം കടന്നുകയറി. മെക്കാളെ പ്രഭു രക്ഷപ്പെട്ടു. ഇതിനിടയില്‍ പ്രഭുവിന്റെ സൈന്യം ചെമ്പിലരയനെ ബന്ധിച്ച് വധിച്ചു. 1808ഡിസംബര്‍ 29ന് ആയിരുന്നു ഈ സംഭവം ഉണ്ടായത് . ഈ കൊച്ചി കോട്ട ആക്രമണം ,പിന്നീട് , സ്വാതന്ത്രൃ സമരങ്ങള്‍ക്ക് വീരൃം പകരാന്‍ കാരണമായി. സ്വാതന്ത്രൃ സമര സേനാനിയായി ധീര രക്തസാക്ഷിത്വം വഹിച്ച ചെമ്പിലരയന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ