.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ഒക്ടോബര്‍ 1. വിശുദ്ധ കൊച്ചുത്രേസ്യ ( Little Flower) Feast

                               ചെറുപുഷ്പം [വിശുദ്ധ കൊച്ചുത്രേസ്യ ]
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയിസ് - മരിയസെലിഗുറിന്‍മാര്‍ട്ടിന്‍ ദമ്പതികളാണ് ` ലിറ്റില്‍ ഫ്ളവര്‍ ' എന്നറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ തെരേസയുടെ [ വി. കൊച്ചു ത്രേസ്യയുടെ ] മാതാപിതാക്കള്‍. 1873 ജനുവരി 2ന് വി. കൊച്ചുത്രേസ്യ ജനിച്ചു. ഒമ്പത് മക്കളില്‍ ഇളയവളായിരുന്നു. ഒമ്പതില്‍ നാലുപേരും ശൈശവത്തില്‍ തന്നെ മരിച്ചു. ബാക്കി അഞ്ച് പേരും സന്യാസിനികളായി. ലിസ്യുവിലെ കര്‍മ്മലീത്ത സഭയിലാണ് ചേര്‍ന്നത്. ക്ഷയബാധയെ തുടര്‍ന്ന് 1897 സെപ്റ്റംബര്‍ 30 ന് മരിച്ചു. 1925 മേയ് 17ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു . ആത്മീയ ജീവിതത്തിലെ നിര്‍മ്മലമായ ജീവിതശൈലിയാണ് വിശുദ്ധയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. വിശുദ്ധയുടെ ആത്മകഥയാണ് `ദ സ്റ്റോറി ഓഫ് എ സോള്‍ ' . പത്താം പീയൂസ് മാര്‍പ്പാപ്പ വി. കൊച്ചുത്രേസ്യയെ `` The greatest Saint of Modern times '' എന്ന് പ്രഖ്യാപിച്ചു . `` My way is all confidence and love ''എന്ന വിശുദ്ധയുടെ പ്രഖ്യാപനം അവരുടെ ആദ്ധ്യാത്മികതയുടെ ആഴം വെളിവാക്കുന്നതാണ്. ഒക്ടോബര്‍ 1ന് ആണ് Feast [ഓര്‍മ്മ തിരുനാള്‍ ]. 1997 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയെ Doctor of church [വേദ പാരംഗത ] യായി പ്രഖ്യാപിച്ചു . വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകള്‍ - `` Love proves itself by deeds, so how am I to show my love?. Great deeds are forbidden me, the any way I can prove my love is by scattering flowers and these flowers are every little sacrifice, every glance and word, and the doing of the least actions for love'' . സ്വര്‍ഗ്ഗത്തിലിരുന്ന് അനുഗ്രഹങ്ങളാകുന്ന റോസ പൂക്കള്‍ വിതറുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ നാം മാതൃകയാക്കേണ്ടതാണ്. തിരുമുടിക്കുന്ന് ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വിശുദ്ധ കൊച്ചുത്രേസ്യ .

Mother Mary

ഒക്ടോബര്‍ മാസം - ജപമാല മാസം

ഒക്ടോബര്‍ - ജപമാല മാസം

കത്തോലിക്കാ സഭയില്‍ ജപമാലക്കായി പ്രത്യേകം നീക്കിവച്ചിട്ടുള്ള ഒരു മാസമാണ് ഒക്ടോബര്‍ മാസം. 1917ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ ആറും , ഏഴും, ഒന്‍പതും വയസ്സുള്ള മൂന്ന് കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം ആറ് പ്രാവശ്യം പ്രത്യക്ഷപ്പെട്ടുവെന്നും താന്‍ ജപമാലരാജ്ഞിയാണെന്നും , ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. 1206ല്‍ സെന്റ് ഡൊമിനിക്കിന് മറിയം പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹത്തിന് ഒരു കൊന്ത സമ്മാനിച്ചുകൊണ്ട് കൊന്ത ചൊല്ലി മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. നിരവധി ആളുകള്‍ കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചതുകൊണ്ട് അവര്‍ക്ക് ജീവിതത്തിലുണ്ടായ നേട്ടങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. October 7 is the Feast of Our Lady of Rosary .

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി

രാഷ്ട്ര പിതാവിന് പ്രണാമം .   ഒക്ടോബര്‍ 2 . ഗാന്ധി ജയന്തി

Nostalgia.............

1958ല്‍ റിലീസ് ആയ` ലില്ലി ' എന്ന സിനിമക്കു വേണ്ടി  പി. ലീലയും, ശാന്ത.പി.നായരും, സംഘവും ചേര്‍ന്നു പാടുന്ന ` യേശു നായകാ പ്രേമ സാഗരാ, വീശുക നിന്‍ കൃപ പാരില്‍,ദാസ ദാസര്‍ തന്‍ യാത്രയിലെന്നും , കാട്ടുക മാര്‍ഗ്ഗം നേരില്‍ '.........എന്ന് തുടങ്ങുന്ന  ഗാനം മൈക്കിലൂടെ കേട്ടുകൊണ്ട് 1961ല്‍ ,അതായത് , 55 വര്‍ഷം മുന്‍പ് , 5 വയസ്സുള്ള ഞാന്‍ അപ്പന്റെ കയ്യില്‍ തൂങ്ങി, തിരുമുടിക്കുന്ന് വടക്കേ കപ്പോള പരിസരത്ത് , `സൈക്കിള്‍ യജ്ഞം ' കാണാന്‍ പോയത്  ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ഒരാഴ്ചത്തെ യജ്ഞമാണ്. മുന്നു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒരു സംഘം. ജീവിക്കാന്‍ വേണ്ടിയുള്ള കലാപ്രകടനം . ഇന്ന് കല ബിസ്സിനസ് [കച്ചവടം ] ആയെന്നു തോന്നുന്നു. എല്ലാ ദിവസവും വൈകിട്ട് 7 ന്  കലാപ്രകടനങ്ങള്‍ ആരംഭിക്കും. പക്ഷെ , ഈ 7 ദിവസവും രാവിലെ 7 മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി ഒരാള്‍ സൈക്കിള്‍ ചവിട്ടികൊണ്ടിരിക്കും . പകല്‍ ആരെങ്കിലുമൊക്കെ ഈ സംഘത്തിന് ഭക്ഷണമോ ,ഭക്ഷണ സാധനങ്ങളോ വാങ്ങി കൊടുക്കും. നടുവില്‍ നാട്ടിയിരിക്കുന്ന കൊടിമരത്തിന് ചുറ്റുമായിട്ടാണ് സൈക്കിള്‍ ചവിട്ടുക. 7 ദിവസവും രാത്രിയും പകലും  നിറുത്താതെ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടും എന്നാണ് പറയപ്പെടുന്നത്. എന്തായാലും , പകല്‍ മുഴുവനും രാത്രി ജനങ്ങള്‍ തിരിച്ച് പോകുമ്പോഴും അയാള്‍ സൈക്കിളില്‍ തന്നെയുണ്ട്. രാത്രിയിലെ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് `പാതാള വയറന്‍ ' എന്നറിയപ്പെടുന്ന ഒരു ചേട്ടനാണ്. അദ്ദേഹം തന്നെയാണ് ആ പേര് സ്വയം പരിചയപ്പെടുത്തുക. ശോഷിച്ച മനുഷ്യന്‍ . പക്ഷേ, ഓരോ പരിപാടി കഴിയുമ്പോഴും വയര്‍ വീര്‍പ്പിച്ചുകൊണ്ട് കാണികളുടെ അടുത്ത് പാത്രം കൊണ്ടുവരും. അതില്‍ കിട്ടുന്ന പൈസയാണ് അവരുടെ വരുമാനം. വരുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട് , സംഭാവന കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും. എല്ലാ ദിവസവും സ്ത്രീകളുടെ ഡാന്‍സ്, പാട്ട് തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. ഒരോ ദിവസവും ഓരോ പ്രത്യേക `എെറ്റം '  ഉണ്ടാകും. എന്താണെന്നല്ലെ . നെഞ്ചില്‍ വലിയ കല്ല് കയറ്റിവച്ച്  വലിയ കൂടം [Hammer ] കൊണ്ട് കല്ല് തല്ലിപൊട്ടിക്കുക, കുപ്പി വയറില്‍ അടിച്ച് പൊട്ടിക്കുക, ട്യൂബ് ലൈറ്റ് ശരീരത്തില്‍ അടിച്ച് പൊട്ടിക്കുക, കുട്ടിയെ ഒരു വലിയ കോലിന്റെ അറ്റത്തുവച്ച് പൊക്കി താഴേക്കിട്ട് പിടിക്കുക, കുട്ടി രണ്ട് പോസ്റ്റിന്റെ നടുവില്‍ മുകളില്‍  കെട്ടിയിരിക്കുന്ന കമ്പിയിലൂടെ വീഴാതെ നടക്കുക ,അങ്ങനെ വിവിധ എെറ്റങ്ങള്‍. അവസാന ദിവസമാണ് പ്രധാന `എെറ്റം' . രാത്രി 8 ന് ഒരു വലിയ കുഴിയില്‍ ഒരാളെ മണ്ണിട്ട് മൂടി 10ന് കലാപരിപാടികളുടെ അവസാനത്തില്‍ അയാളെ തെരഞ്ഞ് കുഴിയില്‍ നിന്ന് എടുക്കുന്നു. ബോധമുണ്ടാവില്ല. മുഖത്ത് വെള്ളം തെളിച്ച് ബോധം വരുമ്പോള്‍ അയാളും പാത്രവുമായി കാണികളുടെ അടുത്ത് വരുന്നു .അതില്‍ കിട്ടുന്ന പണം കൊണ്ട് അവര്‍ ജീവിച്ച് പോകുന്നു. അവസാനം , തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടുന്ന ആള്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി ` സൈക്കിള്‍ യജ്ഞം' അവസാനിപ്പിക്കുന്നു. അടുത്ത ദിവസം അടുത്ത സ്ഥലത്തേക്ക് പോകുന്നു . അങ്ങനെ തുടരുന്നു.......
                                                                               പിന്നീട് സൈക്കിള്‍ സംഘത്തെ കണ്ടുമുട്ടുന്നത് 1976ല്‍ ആണ്. 15 കൊല്ലം കഴിഞ്ഞ് . അതും തിരുമുടിക്കുന്നില്‍ വച്ച് തന്നെയാണ് . പതിവ് കലാപരിപാടികള്‍. കലാകാരന്മാര്‍ മാറിയെന്ന് മാത്രം. അന്ന് പ്രധാന കലാകാരന്‍ `പ്ളാത്തോട്ടം ' എന്നറിയപ്പെടുന്ന ആളാണ്. വൈകിട്ട് 7ന് തന്നെ പ്രധാന കലാപരിപാടികള്‍ തുടങ്ങുന്നു. തുടക്കത്തില്‍ മൈക്കിലൂടെ വെക്കുന്ന അറിയിപ്പ് ഗാനവും മാറിയിട്ടുണ്ട്.` തോമാശ്ളീഹ ' എന്ന സിനിമയിലെ `മലയാറ്റൂര്‍ മലയും കയറി , ജനകോടികള്‍ എത്തുന്നു, അവിടത്തെ തിരുമടി കാണാന്‍ , പൊന്നിന്‍ കുരിശു മുത്തപ്പോ, പൊന്‍മലകേറ്റം .കലാപരിപാടികള്‍ ആരംഭിക്കുന്നു..........
അങ്ങനെ തുടരുന്നു.......
ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി കലാപ്രകടനങ്ങള്‍ നടത്തുന്ന ഈ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാന്‍, അവരെ പരിഗണിക്കാന്‍, ഈ കല അന്യംതിന്ന് പോകാതിരിക്കാന്‍ ഒരു ഏജന്‍സിയും ശ്രമിക്കുന്നില്ല എന്നത് കഷ്ടം തന്നെ .

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കണ്ടു പഠിക്കേണ്ട കാര്യം

അമേരിക്കയിലെ എടുത്തു പറയേണ്ട മറ്റൊരു വിശേഷം ഇവിടത്തെ വൃത്തി [Neatness ] ആണ്. ഇത് നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ റോഡിലേക്കു കടന്നാല്‍ മുഴുവന്‍ പരസ്യങ്ങളാണല്ലോ. ഇവിടെ ഒരൊറ്റ പരസ്യം പോലും നമുക്ക് റോഡില്‍ കാണാന്‍ കഴിയില്ല. റോഡുകളില്‍ ചില ദിശാബോര്‍ഡുകള്‍ മാത്രം. വെട്ടിപൊളിച്ചിട്ട റോഡുകളോ പൊതു സ്ഥലങ്ങളോ കാണുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങനെയല്ലല്ലോ. ബി.എസ്.എന്‍.എല്‍. കുഴിയെടുത്തു മൂടുമ്പോള്‍ കെ.എസ്.ഇ.ബി. കുഴിക്കും.അത് കഴിയുമ്പോള്‍ പി.ഡബ്ളിയു.ഡി. അത് മൂടുമ്പോള്‍ വാട്ടര്‍ അതോറിറ്റി. അങ്ങനെ ...അങ്ങനെ... അങ്ങനെ. വീടും പരിസരവും ആയാല്‍ പോലും വൃത്തിയുടെ കാര്യം അങ്ങനെ തന്നെ.വെയ്സ്റ്റ് വെറുതെ താഴെ ഇടാന്‍ പാടില്ല. എന്തിന് പറയുന്നു , ഭക്ഷണ മാലിന്യങ്ങള്‍, പ്ളാസ്റ്റിക്ക്, കുട്ടികളുടെ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ച് അവ ഇടുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലത്ത് [പെട്ടികളില്‍ ] കൊണ്ടുപോയി നിക്ഷേപിക്കണം. അത്രക്ക് വൃത്തിയായി ഈ നാട് സൂക്ഷിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ ഇവരുടെ ഒരു ബലഹീനതയാണെന്ന് എഴുതിയിരുന്നല്ലോ. ഒരു വീട്ടില്‍ ഒരു നായയെങ്കിലും ഉറപ്പ്. നടക്കാന്‍ ഇറങ്ങുമ്പോള്‍ ഇവയേയും കൊണ്ടാണ് നടപ്പ്. ഇവക്ക് നാട്ടിലെ നിയമം അറിയില്ലല്ലൊ. അതാണ് വഴിയിലെങ്ങാന്‍ `രണ്ടിനു ' പോയാല്‍ ഉടമ `സാധനം' എടുത്ത് ബാഗില്‍ വക്കുന്നത്. അത്രക്ക് വൃത്തിയായി നാട് സൂക്ഷിക്കുന്നു.
                                                                                                                                                                             അമേരിക്കയിലെ റോഡുകള്‍.....   

ഏപ്രില്‍ 23. വില്ല്യം ഷേക്സ്പിയര്‍ .

                                                              വില്ല്യം ഷേക്സ്പിയര്‍
1564 ഏപ്രില്‍ 23ന് ജനിക്കുകയും 1616 ഏപ്രില്‍ 23ന് മരിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്ന ലോക പ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് വില്ല്യം ഷേക്സ്പിയര്‍ . ഇംഗ്ളീഷ് കവി, നാടക രചയിതാവ്, അഭിനയേതാവ്, മഹാനായ എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം . ഇംഗ്ളണ്ടിന്റെ കവി എന്നും അറിയപ്പെടുന്നു . ജനന രേഖകള്‍ നിലവിലില്ലെങ്കിലും അദ്ദേഹം മാമൂദിസ മുങ്ങിയത് ഇംഗ്ളണ്ടിലെ Stratford-upon-Avon പരിശുദ്ധ ത്രിത്വം  പള്ളിയില്‍  1564 ഏപ്രില്‍ 26ന് ആയിരുന്നു എന്ന് പള്ളി രേഖകളില്‍ ഉള്ളതുകൊണ്ട് 1564 ഏപ്രില്‍ 23ന് ആണ് ജനനം എന്ന് വിശ്വസിക്കപ്പെടുന്നു. 1582 നവംബര്‍ 28ന് ആണ് വിവാഹം. ജനനത്തെകുറിച്ചും മരണത്തെകുറിച്ചും വ്യക്തമായ രേഖകള്‍ ഇല്ലാത്തതുകൊണ്ട് പരമ്പരാഗതമായ വിശ്വാസത്തില്‍ ഊന്നിയാണ് ജനനത്തിന്റേയൂം മരണത്തിന്റേയും തിയതികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. Hamlet, Macbeth, A Midsummer Night's dream, Othello, Romeo and Juliet, The Tempest, King Lear, Much Ado about Nothing, Twelfth Night, Julius Caesar, The Merchant of Venice, As You Like It, Measure for Measure, Antony and Cleopatra, The Comedy of Errors, Venus andAdonis തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് .

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

മൂത്ത പുത്രന്റെ കഥ

                                                      മൂത്ത  പുത്രന്റെ  കഥ..............
തികച്ചും വ്യത്യസ്തമായ വ്യാഖ്യാന ശെെലികൊണ്ട് ശ്രദ്ധേയനാണ് തിരുമുടിക്കുന്ന്  ഇടവക വികാരിയായിരുന്ന ഫാ. മാത്യു മംഗലത്ത്. സുവിശേഷത്തിന്റെ കേട്ടു മടുത്ത വ്യാഖ്യാന ശെെലിയില്‍നിന്നും വ്യത്യസ്തമായി പുതുമയുള്ള വ്യാഖ്യാനമാണ് അദ്ദേഹത്തിന്റേത്.`വെളിപാടിന്റെ പുസ്തകം' അദ്ദേഹം വ്യാഖ്യാനിക്കുന്നത് വേറിട്ട രീതിയിലാണ്. ജ്യോതിശാസ്ത്രത്തെ സുവിശേഷവുമായി ബന്ധിപ്പിച്ചുള്ള വ്യാഖ്യാനം നമ്മള്‍ കേട്ടിരുന്നുപോകും. അതുപോലെ തന്നെ ഏതു സംഭവവും. ഒരിക്കല്‍ `ധൂര്‍ത്ത പുത്രന്റെ കഥ ' അദ്ദേഹം വ്യാഖ്യാനിച്ചത് കേട്ടപ്പോള്‍  കൗതുകം തോന്നി. സാധാരണ എല്ലാവരും  ധൂര്‍ത്തപുത്രനെപറ്റിയല്ലെ  പറയുക. അത്  കൊണ്ടെത്തിക്കുക കുമ്പസാരത്തിലും. ചെയ്ത തെറ്റിനെകുറിച്ച് ഓര്‍ക്കുക, ചിന്തിക്കുക, പശ്ചാത്താപിക്കൂക, ഇനി പാപം ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യുക,തിരിച്ചുവരിക, ഏറ്റുപറയുക, പാപ പരിഹാരം ചെയ്യുക,അങ്ങനെ.....അങ്ങനെ ......
ഒരുപാട്...........                                                                                                                                                                                                                                                                                                     പക്ഷെ അദ്ദേഹം പറയുന്നത് അത് ധൂര്‍ത്ത പുത്രന്റെ കഥ മാത്രമല്ലാ, മൂത്ത പുത്രന്റെ കഥ കൂടിയാണ്.  അവസാന നിമിഷം വരെ അപ്പന്റെ സുഖത്തിലും ദുഖത്തിലും അപ്പനെ ശുശ്രൂഷിച്ചുകൊണ്ട് അപ്പനോടൊപ്പം നില്‍ക്കുന്ന മൂത്ത പുത്രന്റെ കഥ.
അവന് ദ്വേഷ്യം, അസൂയ തുടങ്ങിയ മാനുഷിക വികാരങ്ങളുണ്ടാകാം.  പക്ഷെ അവസാന നിമിഷംവരെ അവന്‍ അപ്പനോടൊപ്പം  നില്‍ക്കുന്നു. അവന് ജന്മം കൊടുത്ത അവന്റെ അപ്പന്റെ  കൂടെ.........
മംഗലത്ത് അച്ചന് ആയുസും ആരോഗ്യവും ദെെവം പ്രദാനം ചെയ്യട്ടേയെന്ന് ആത്മാര്‍ത്ഥമായി  പ്രര്‍ത്ഥിക്കുന്നു.

സെപ്റ്റംബര്‍ 29. ലോക ഹ്രദയ ദിനം

                                                      SEPTEMBER  29 . World  Heart  Day.
ലോക ഹ്രദയ ദിനം . ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ഹ്രദയാഘാതത്തെപറ്റിയും ഹ്രദയ അസുഖങ്ങളെപറ്റിയും അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍  29ന് ലോക ഹ്രദയ ദിനമായി ആചരിക്കുന്നത് . താഴെ പറയുന്നവയാണ് Risk Factors.....
1 . Hypertension
2 . Tobacco
3 .Diabetes
4 . Physical inactivity
5 . Unhealthy diet
6 .Cholestrol
7 .Over weight
8 . Obesity                                 9 . Unhealthy consumption of alcohol  
ഹ്രദയസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ മേല്‍ പറഞ്ഞവ ഒഴിവാക്കേണ്ടതാണ്.

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

രാത്രി 8 മണി - സിയാറ്റില്‍ ഫെറി

സിയാറ്റില്‍ ഫെറിയുടെ രാത്രി 8 മണിക്കുള്ള ചില കാഴ്ചകള്‍ .

സെപ്റ്റംബര്‍ 28. World Rabies Day.

പേപ്പട്ടി വിഷ ബാധക്കുള്ള മരുന്ന് കണ്ടുപിടിച്ച  ലൂയിസ് പാസ്റ്ററിന്റെ [Louis Pasteur] ചരമ ദിനമായ September 28 ` വേള്‍ഡ് റാബിസ് ദിന' മായി [World Rabies Day] ആചരിക്കുന്നു.  പേപ്പട്ടി വിഷബാധയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത് . പല രാജ്യങ്ങളിലും പേപ്പട്ടി വിഷബാധ ഒരു ആരോഗ്യ പ്രശ്നമായി നിലനില്‍ക്കുന്നു. വിഷബാധയേറ്റ നായ്ക്കളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്കും വിഷബാധയേല്‍ക്കുന്നത്. 1822 ഡിസംബര്‍ 27ന് ആണ് ലൂയിസ് പാസ്റ്റര്‍ ജനിച്ചത്. ഫ്രാന്‍സ് ആണ് ജന്മ സ്ഥലം. രസതന്ത്രവും [Chemistry] , മൈക്രോബയോളജിയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകള്‍. 1895 സെപ്റ്റംബര്‍ 28ന്  ലൂയിസ് പാസ്റ്റര്‍ ദിവംഗതനായി .
                                                            
                                                                  Louis Pasteur

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

റെഡ്മണ്ട് .............മനോഹരം .

Redmond - Washington Dt.    USA
റെഡ്മണ്ടിലെ കാഴ്ചകള്‍ വളരെ മനോഹരമാണ്. ഭൂമി തന്നെ മനോഹരമായിരിക്കുന്നു .

സെപ്റ്റംബര്‍ 27. ലോക ടൂറിസം ദിനം

                                                                                   September  27
1980 മുതല്‍ ലോക ടൂറിസം സംഘടന [UNWTO ] സെപ്റ്റംബര്‍  27 `ടൂറിസം ദിനം ' ആയി ആഘോഷിക്കുന്നു. ലോക ജനതക്ക് ടൂറിസത്തിന്റെ സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ്  `ടുറിസം ദിനം ' ആഘോഷിക്കുന്നതിന്റെ ലക്ഷ്യം.

കൂട് മാറ്റം

                                                               കഥ തുടരുന്നു..........
അമേരിക്കയില്‍ വാഷിങ്ടണ്‍ ജില്ലയിലുള്ള സിയാറ്റിലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സിയാറ്റില്‍ സിറ്റിയിലായിരുന്നു ഇതുവരെ. ഇപ്പോള്‍ സിയാറ്റിലിന്റെ 25 കിലോമീറ്റര്‍ ദൂരത്തുള്ള സിയാറ്റില്‍ സിറ്റിയുടെ തന്നെ ഭാഗമായ റെഡ്മണ്ട് [Redmond ]എന്ന സ്ഥലത്താണ് താമസം .സിയാറ്റില്‍ സിറ്റിയുടെ കിഴക്കു ഭാഗത്തുള്ള വളരെ മനോഹരമായ ഒരു പട്ടണമാണ് Redmond. കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ട്. നല്ല തണുപ്പ്. സെപ്റ്റംബര്‍ ആണെങ്കിലും 14 ഡിഗ്രി സെല്‍ഷ്യസ് [സെല്‍സ്യസ്]ആണ്. നമ്മുടെ നാട്ടിലെ 36 ഡിഗ്രിയില്‍ നിന്ന് 14 ലേക്കുള്ള വരവ് അസഹനീയം തന്നെ. തണുപ്പ് വരാന്‍ ഇരിക്കുന്നേ ഉള്ളത്രേ. ഡിസംബര്‍ ആകുമ്പോഴേക്കും പുജ്യത്തില്‍ താഴെ വരുമെന്ന്. വരട്ടെ , വരുന്നോടത്ത് വരട്ടെ .വല്യ `പൂതി' ആയിരുന്നല്ലോ അമേരിക്കയില്‍ പോകാന്‍. അന്തോണിമാഷ് പണ്ട് പറഞ്ഞ അമേരിക്കയില്‍ . ഇവിടെ ഫാരന്റ്ഹീറ്റിലാണ് കാലാവസ്ഥ പറയുക. Redmond നെ പറ്റിയാണല്ലോ പറഞ്ഞുവന്നത് . വളരെ മനോഹരമായ പട്ടണമാണ് .Microsoft ന്റെ ആസ്ഥാനം. I.T നഗരമായതുകൊണ്ടാകാം ഇന്‍ഡ്യക്കാരെയാണ് കുടുതല്‍ കാണുന്നത്. ഇവിടെ ഒരാള്‍ക്ക് ഒരു കാര്‍ വച്ചെങ്കിലും ഉണ്ടെന്ന് തോന്നുന്നു. മനുഷ്യന് താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിലൂം ബുദ്ധിമുട്ട് കാര്‍ പാര്‍ക്കിങ്ങിനാണ്. അതുകൊണ്ടുതന്നെ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുള്ള Appartment ആണ് എല്ലാവരും തിരഞ്ഞെടുക്കുക. കത്തോലിക്കാ പള്ളിയും  സൂപ്പര്‍ മാര്‍ക്കറ്റും എല്ലാം അടുത്തു തന്നെയുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ Day Care Centerകളും ധാരാളം ഉണ്ട്. കുട്ടികളുടെ കാര്യത്തില്‍ വളരെ താല്പര്യം എടുക്കുന്നുണ്ട് സര്‍ക്കാര്‍ എന്ന് തോന്നുന്നു . വീടിനകത്തായാല്‍ പോലും കുട്ടി ഉറക്കെ കരയാന്‍ പാടില്ലത്രെ. കാറില്‍ കുട്ടിക്ക് പ്രത്യേക സീറ്റും സംവിധാനങ്ങളും വേണം. എന്തിന് പറയുന്നു , കുട്ടിക്ക് വേദനിച്ചാല്‍ കുട്ടി ഒന്ന് ഫോണ്‍ ചെയ്താല്‍ മതി,
മാതാപിതാക്കളെ പോലീസ് പിടിക്കുമത്രെ. പട്ടി കരഞ്ഞാലും കുട്ടി കരയാന്‍ പാടില്ല എന്നര്‍ത്ഥം. ശേഷം പിന്നീട്.............

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

സെപ്റ്റംബര്‍ 26. ടി.എസ്. എലിയറ്റ് . ജന്മദിനം

                                                                സെപ്റ്റംബര്‍  26
അമേരിക്കയിലെ മിസോറിയിലുള്ള സെന്റ് ലൂയീസില്‍ 1888 സെപ്റ്റംബര്‍ 26ന്  ടി. എസ്. എലിയറ്റ് ജനിച്ചു. തോമസ് സ്റ്റേണ്‍സ് എലിയറ്റ് എന്നാണ് മുഴുവന്‍ പേര്. 1927ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ കവിയും നാടക രചയിതാവും വിമര്‍ശകനുമാണ് ഇദ്ദേഹം. 1948ല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടി.  അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് 1935ല്‍ എഴുതിയ` Murder in the Cathedral ' . 1965 ജൂലൈ 4ന് അന്തരിച്ചു.

സെപ്റ്റംബര്‍ 27. സെന്റ് വിന്‍സെന്റ് ഡീ പോള്‍ - ഫീസ്റ്റ്

1581 ഏപ്രില്‍ 24ന് ജനിച്ചു. ഗാസ്കോനിയിലെ ജീന്‍ ഡീ പോളിന്റേയും ബട്രാന്റ് ഡീ പോളിന്റേയും മൂന്നാമത്തെ മകനായി വിന്‍സെന്റ് ഡീ പോള്‍ ജനിച്ചു. പതിനഞ്ചാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് തന്നെ തന്നെ സമര്‍പ്പിച്ച ഒരു ഫ്രെഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്നു സെന്റ്  വിന്‍സെന്റ് ഡീ പോള്‍. 1600 സെപ്റ്റംബര്‍ 25ന് പൗരോഹിത്യം സ്വീകരിച്ചു. കാരുണ്യത്തിനും വിനയത്തിനും സുമനസ്സിനും പേരുകേട്ട ആളായിരുന്നു അദ്ദേഹം. 1660 സെപ്റ്റംബര്‍ 27ന് ദിവംഗതനായി . 1729 ഓഗസ്റ്റ് 13 ന് ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ വിന്‍സെന്റ് ഡീ പോളിനെ വാഴ്ത്തപ്പെട്ടവനായൂം ,1737 ജൂണ്‍ 13ന് ക്ളമെന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു . 1883ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധ വിന്‍സെന്റ് ഡീ പോളിനെ പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു  .

സെപ്റ്റംബര്‍ 25. തോമസ് ഹണ്ട് മോര്‍ഗണ്‍

                                                                      September  25
അമേരിക്കകാരനായ ഒരു പരിണാമ ജീവ ശാസ്ത്രജ്ഞനാണ് തോമസ് ഹണ്ട് മോര്‍ഗണ്‍. അദ്ദേഹം 1866 സെപ്റ്റംബര്‍ 25ന് ജനിച്ചു. 1890ല്‍ അദ്ദേഹത്തിന്  ഹോപ്കിന്‍ യുണിവേഴ്സിറ്റിയില്‍ നിന്ന്  സുവോളജിയില്‍ പി.എച്ച്.ഡി. ലഭിച്ചു. ആധുനിക ജനിതക ശാസ്ത്രത്തിന് അടിസ്ഥാനമായ കണ്ടെത്തലുകള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായി. 1933ല്‍  വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടി. 1945 ഡിസംബര്‍ 4ന് അന്തരിച്ചു .

സെപ്റ്റംബര്‍ 24. തിലകന്‍ - മലയാളത്തിന്റെ അഭിമാനം

                               സെപ്റ്റംബര്‍  24 . മലയാളികള്‍ ഓര്‍മ്മിക്കുന്ന ദിവസം
മലയാളത്തിന്റെ അഭിമാനം ശ്രീ തിലകന്‍ അന്തരിച്ച ദിവസം . 2012 സെപ്റ്റംബര്‍ 24. പത്തനംതിട്ട ജില്ലയില്‍ അയിരൂരില്‍ 1935 ജൂലൈ 15 ന് കേശവന്‍ - ദേവയാനി ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്കൂള്‍ നാടകങ്ങളിലൂടെ അഭിനയ രംഗത്ത്. 1956ല്‍ പഠനം ഉപേക്ഷിച്ച് സുഹ്രത്തുക്കളോടൊപ്പം `മുണ്ടക്കയം നാടക സമിതി' എന്ന പേരില്‍ നാടക സമിതി തുടങ്ങി. പി.ജെ. ആന്റണിയുടെ `മണ്ണ് 'എന്ന നാടകത്തിലൂടെ നാടക സംവിധാനത്തിലേക്ക് കടന്നു . 1973ല്‍ `ചലച്ചിത്രരംഗത്തേക്ക്. 1979ല്‍ കെ.ജി.ജോര്‍ജിന്റെ `ഉള്‍ക്കടല്‍ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകള്‍ . `ഏകാന്തം 'എന്ന ചിത്രത്തിലെ അഭിനയത്തിന് 2006ല്‍ ദേശീയ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 1988ല്‍ ` ഋതുഭേദം' എന്നചിത്രത്തിന് സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2009ല്‍  പത്മശ്രീ നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 1990ല്‍ ` പെരുന്തച്ചന്‍ ',1994ല്‍ `ഗാനം ', സന്താന ഗോപാലം' എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി 1982ല്‍ `യവനിക' ,1985ല്‍ `യാത്ര', 1986ല്‍`പഞ്ചാഗ്നി ', 1987ല്‍` തനിയാവര്‍ത്തനം' ,1988ല്‍ `മുക്തി' , `ധ്വനി' , 1998ല്‍`കാറ്റത്തൊരു പെണ്‍പൂവ് 'എന്നീ സിനിമകളിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ  അവാര്‍ഡ് നേടി.  1989ല്‍ പ്രത്യേക ജൂറി പുരസ്കാരവും കേരള സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയുണ്ടായി. കൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ മഹാ പ്രതിഭക്ക് പ്രണാമം.

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

തിരുമുടിക്കുന്ന് വടക്കേ കപ്പോള [ ST . ANTHONY'S CHAPEL ]

തിരുമുടിക്കുന്ന് പള്ളിയുടെ കീഴിലുള്ള ഏറ്റവും ആദ്യത്തെ കപ്പോളയാണ് `വടക്കേ കപ്പോള' എന്നറിയപ്പെടുന്ന St. Anthony's Chapel . വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ കപ്പോളയിലെ ഈ വര്‍ഷത്തെ തിരുനാള്‍  2016 സെപ്റ്റംബര്‍  25 ന് ആഘോഷിക്കുന്നു . വി. അന്തോണീസ് പാദുവായിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. 1195 ഏപ്രില്‍ 15ന് ആയിരുന്നു ജനനം. ഫെര്‍ണാണ്ടൊ എന്നായിരുന്നു മാമ്മോദീസ പേര്. മാര്‍ട്ടിനും മേരിബെല്‍ഹോമും ആയിരുന്നു മാതാപിതാക്കള്‍. വടക്കന്‍ ഇറ്റലിയിലെ ഒരു പ്രധാന നഗരമാണ് പാദുവ. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം സെന്റ് അഗസ്റ്റ്യന്‍ സ്ഥാപിച്ച സന്യാസ സഭയില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷം അദ്ദേഹം വി. അഗസ്തീനോസിന്റെ ദൈവശാസ്ത്രം പഠിക്കുകയും അതിനുശേഷം ഫ്രാന്‍സീസ്കന്‍ സഭയില്‍ ചേരുകയും ചെയ്തു . അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപട്ട സ്വീകരണം. സെന്റ് ഫ്രാന്‍സീസ് അസ്സീസിയുടെ ഏറ്റവും വലിയ അനുയായി ആയിരുന്നു അദ്ദേഹം.  പ്രഗത്ഭനായ ഒരു വാഗ്മിയും അധ്യാപകനുമായിരുന്നു അദ്ദേഹം. A.D. 1231ല്‍ അദ്ദേഹം ദിവംഗതനായി. 36 വര്‍ഷമേ ജീവിച്ചിരുന്നുള്ളു. അടുത്ത വര്‍ഷം തന്നെ അതായത്  1232 മേയ് 30ന് ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1242ല്‍ വിശുദ്ധനെ വേദപാരംഗതനായി [Doctor of Church ] പ്രഖ്യാപിച്ചു. വിശുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി വിശുദ്ധ അന്തോണീസ് അറിയപ്പെടുന്നു. കളവ്പോയ സാധനങ്ങളും നഷ്ടപ്പെട്ട സാധനങ്ങളും തിരിച്ചുകിട്ടുവാന്‍ നിരവധി ജനങ്ങള്‍ വിശുദ്ധന്റെ മദ്ധ്യസ്ഥ സഹായം യാചിക്കുകയും അവ തിരിച്ച് ലഭിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു. കേരളത്തില്‍ തന്നെയുള്ള നിരവധി ദേവാലയങ്ങള്‍ വിശുദ്ധ അന്തണീസിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങളായുണ്ട്.
തിരുമുടിക്കുന്ന് വടക്കേ കപ്പോളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.
                                                                  

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

FOREST TRAMWAY- ചാലക്കുടിയുടെ ചരിത്രത്തിലെ അഭിമാനം

Forest Tramway  was a 1000 mm meter guage narrow gauage railway line . This Tramway was running from the Parambikulam Wild Life Sanctuary in Palaghat district to Chalakudy in Thrissur district. This was functioned from the year 1907 to 1963 . Formerly this Tramway was under Cochin state . It served the state of Cochin by bringing Teak and Rose wood from forests which were later shipping to all over the world .The Headquarters was at Chalakudy.

Seattle FERRY

അമേരിക്കയിലെ വാഷിങ്ടണ്‍ ജില്ലയിലെ Seattle നിന്ന് Bainbridge island തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള Ferry .

പാഠം 2 . പശു .

 പാഠം 2.പശു..............പണ്ട്.........                                                                             .                                                                                    അമ്മ എനിക്ക് കാച്ചിയ പാല്‍ തരും .അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും .എന്തിനാണ്  അമ്മ കരയുന്നത് .ഞാന്‍ അച്ഛനോളം വലുതാകണം.അതാണ് അമ്മക്ക് ഇഷ്ടം .ശരീരത്തിന്റെ വളര്‍ച്ചക്ക് പാല്‍  ആവശ്യമാണ്. പാല്‍ എവിടെ  നിന്ന് കിട്ടുന്നു .പശുവിനെ കറന്നാല്‍ പാല്‍ കിട്ടും .............
                                                                                      ഇന്ന്.........
Mummy gives me babyfood ,snacks etc. I eat them sitting in front of T.V. hearing and  looking `kids songs'.